KOYILANDY DIARY.COM

The Perfect News Portal

അരവിന്ദ് കെജ്‌രിവാളിന് ദേഹാസ്വാസ്ഥ്യം; 13 ദിവസത്തിനിടെ ശരീരഭാരം നാലര കിലോ കുറഞ്ഞു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ദേഹാസ്വാസ്ഥ്യം. 13 ദിവസത്തിനിടെ ശരീരഭാരം നാലര കിലോ കുറഞ്ഞു. ശരീരഭാരം അതിവേ​ഗം കുറയുന്നതിൽ ഡോക്ടർമാർ ആശങ്ക അറിയിച്ചതായി ആംആദ്മി പാർട്ടി അറിയിച്ചു. നിലവിൽ തിഹാർ ജയിലിലാണ് അരവിന്ദ് കെജ്‌രിവാൾ കഴിയുന്നത്.

മാർച്ച് 21നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇഡി കസ്റ്റഡിയിലായിരുന്നു കെജ്‌രിവാൾ. ഇതിനിടെയാണ് ശരീരഭാരം കുറയുന്നത്. അരവിന്ദ് കെജ്‌രിവാളിന് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന് ആംആദ്മി പാർട്ടി ആവശ്യപ്പെട്ടു. കോടതിയിൽ ഇക്കാര്യം അറിയിക്കും. 

 

 

Share news