കെ കെ ശെെലജയും എളമരം കരീമും നാമനിർദേശ പത്രിക സമർപ്പിച്ചു
കോഴിക്കോട്: കെ കെ ശെെലജയും എളമരം കരീമും നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരി കൂടിയായ ജില്ലാ കളക്‌ടർ സ്നേഹിൽ കുമാർ സിംഗിനാണ് ഇരുവരും നാമനിർദേശ പത്രിക സമർപ്പിച്ചത്. പ്രകടനമായാണ് ഇരുവരും കലക്ട്രേറ്റിലെത്തിയത്. മന്ത്രി പി എ മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറി പി മോഹനൻ, ടി പി രാമകൃഷ്ണൻ, ശ്രേയാംസ് കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.