കണ്ടംകുളങ്ങര ജുമാ മസ്ജിദ് നവീകരണം ഉദ്ഘാടനം ചെയ്തു

എരത്തിക്കൽ: കണ്ടം കുളങ്ങര ജുമാ മസ്ജിദ് നവീകരണ പ്രവൃത്തി കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. പ്രാർത്ഥനയും നടത്തി. മഹല്ലുകളിൽ പ്രൗഢിയും വൃത്തിയോടെയും ഏറ്റവും തല ഉയർത്തി നിൽക്കേണ്ടത് അല്ലാഹുവിൻ്റെ ഭവനമാണെന്ന് അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങൾക്കനുസരിച്ച് മസ്ജിദുകളെ നവീകരിക്കുകയും പ്രൗഢിപ്പെടുത്തുകയും ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. അപ്രകാരമാണ് ഈ ജീർണീച്ച പള്ളിയുടെ നവീകരണ പ്രവൃത്തിക്ക് തുടക്കം കുറിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പള്ളി നിർമ്മിക്കുക മാത്രമല്ല അതിൻ്റെ പരിപാലനവും വളരെ കൃത്യമായി നിർവ്വഹിക്കണമെന്നുള്ളത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. അല്ലാഹു നൽകിയ സമ്പത്തിൽ നിന്നും ഒരു വിഹിതം അല്ലാഹുവിൻ്റെ ഭവനത്തിനു വേണ്ടി ഓരോരുത്തരും ഉപയോഗപ്പെടുത്തണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞായിൻ കോയ ഹാജി അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി.ടി ഫാരിസ് പദ്ധതി വിശദീകരിച്ചു. മഹല്ല് രക്ഷാധികാരി ഇബ്രാഹിം ഹാജി, ഖത്തീബ് അബ്ദുൽ നാസർദാരിമി, കെ.ആർ.എസ് സിറാജ്, മുഹമ്മദ് റാഫി, സി.പി ദിൽഷാദ്, സത്താർ പൈക്കാട്, ഇബ്രാഹിം സൈനി എന്നിവർ സംസാരിച്ചു. നവീകരണ കമ്മിറ്റി ചെയർമാൻ എൻ.വി നിസാർ സ്വാഗതവും സിറാജ് എരഞ്ഞിക്കൽ നന്ദിയും പറഞ്ഞു.
