KOYILANDY DIARY.COM

The Perfect News Portal

ജോലി ഇഡിയുടേത് കൂലി ബിജെപിക്കും കോണ്‍ഗ്രസിനും; എം വി ഗോവിന്ദന്‍

ജോലി ഇഡിയുടേത് കൂലി ബിജെപിക്കും കോണ്‍ഗ്രസിനുമാണെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇഡി കൂലിക്ക് പണിയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ മുഴുവന്‍ പൊതുവായ സ്ഥിതി അങ്ങനെ തന്നെയാണ്. രാജ്യത്ത് വിശ്വാസ്യത തകര്‍ന്നു പോയി എന്ന് സുപ്രീംകോടതി പോലും പറഞ്ഞ ഏജന്‍സിയാണ് ഇഡി. സതീശനെ സമാധാനിപ്പിക്കാന്‍ കൂടി വേണ്ടിയാണ് ഇഡി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വി ഡി സതീശനെ ഉള്‍ക്കിടിലം കൊള്ളിക്കുന്ന ഏറ്റവും വലിയ വിഷയം സിഎഎയാണ്. എല്ലായിടത്തും പൗരത്വ നിയമ വിഷയം പറയും. കേരളത്തിലുള്ളത് മതനിരപേക്ഷ വികാരം. മതവികാരം അല്ല. സിപിഐഎം പറയുന്നത് പോലെ നിലപാട് പറയാന്‍ വി ഡി സതീശന്‍ ഒരു ജന്മം കൂടി ജനിക്കണം. കേരളത്തില്‍ എല്‍ഡിഎഫ് ആദ്യം ജയിക്കുന്ന മണ്ഡലം പത്തനംതിട്ട ആയിരിക്കും. 20 സീറ്റും എല്‍ഡിഎഫ് നേടും. ബി ജെ പി കേരളത്തില്‍ ഒരിടത്തും ജയിക്കില്ല. ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ അന്തര്‍ധാര ഉണ്ടോ എന്നത് കുറച്ച് കഴിയുമ്പോള്‍ മനസിലാകും
ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. ജനങ്ങളാണ് സിപിഐഎമ്മിന്റെ അക്ഷയപാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Share news