സേവക് നഴ്സറി കലോത്സവം ജനുവരി 14, 15 തീയതികളില്‍

കോഴിക്കോട്: ഒമ്പതാമത് ഉത്തരമേഖല സേവക് നഴ്സറി കലോത്സവം ജനുവരി 14, 15 തീയതികളില്‍ പറയഞ്ചേരി ബോയ്സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും.
മൂന്ന് വേദികളിലായി കവിത, കഥപറയല്‍, ലളിതഗാനം, ആംഗ്യപ്പാട്ട്, പ്രച്ഛന്നവേഷം, ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, നാടന്‍പാട്ട്, നാടോടി നൃത്തം, ദേശഭക്തിഗാനം എന്നീ വിഭാഗങ്ങളില്‍ മത്സരം നടത്തും. വിദ്യാലയങ്ങള്‍ മുഖേന അപേക്ഷിക്കണം. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് സമ്മാനം ലഭിക്കും. ഏറ്റവുമധികം പോയിന്റ് നേടുന്ന വിദ്യാര്‍ഥിക്ക് സര്‍ഗപ്രതിഭ പുരസ്കാരം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ സന്നാഫ് പാലക്കണ്ടി, കെ.സുരേഷ്ബാബു, മുരളീധരന് പറയഞ്ചേരി, പി. പത്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

