KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് എന്‍ഐടിയിലെ രാത്രി നിയന്ത്രണം; വിദ്യാർത്ഥികൾ അനിശ്ചിതകാല സമരത്തിലേക്ക്

കോഴിക്കോട് എന്‍ഐടിയിലെ രാത്രി നിയന്ത്രണത്തില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ക്ലാസ്സ് മുടക്കി പ്രതിഷേധിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. രാത്രി 11ന് മുമ്പ് ഹോസ്റ്റലില്‍ പ്രവേശിക്കണമെന്ന നിര്‍ദേശത്തിനെതിരെയാണ് പ്രതിഷേധം. ക്യമ്പസിനകത്ത് ഇന്നലെ അര്‍ധരാത്രി തുടങ്ങിയ പ്രതിഷേധ പരിപാടികള്‍ രാവിലെയും തുടരുകയാണ്. എന്‍ഐടിയുടെ പ്രധാന കവാടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉപരോധിക്കുകയാണ്. ജീവനക്കാര്‍ അടക്കമുള്ളവരെ അകത്തേക്ക് കടത്തിവിടുന്നില്ല. 

Share news