പൗരത്വ ഭേദഗതി നിയമത്തിനെതിരെ കീഴരിയൂരിൽ UDF പ്രകടനം

കീഴരിയൂർ. തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് മത ധ്രുവീകരണം നടത്തി അധികാരം നിലനിർത്താൻ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കീഴരിയൂരിൽ UDF പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ടി. യു സൈനുദ്ദീൻ,

JSS സംസ്ഥാന കമ്മിറ്റി അംഗം കെ.എം സുരേഷ് ബാബു, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ കെ.കെ. ദാസൻ, ഇടത്തിൽ രാമചന്ദ്രൻ, രജിത. കെ.വി, റസാക്ക് കുന്നുമ്മൽ, കെ. പി സുലോചന, ചുക്കോത്ത് ബാലൻ നായർ, നൗഷാദ് കെ, ഒ. കെ കുമാരൻ, ഗോപാലൻ കുറ്റിയൊത്തിൽ, രമേശൻ എം.എം, സത്താർ കെ.കെ എന്നിവർ നേതൃത്വം നൽകി.
