KOYILANDY DIARY.COM

The Perfect News Portal

വടകരയിൽ മത്സരിക്കാൻ ഷാഫി പറമ്പിലിനും അതൃപ്തി

വടകരയിൽ മത്സരിക്കാൻ ഷാഫി പറമ്പിലും അതൃപ്തി അറിയിച്ചു. നേരത്തെ ടി സിദ്ധിഖും അതൃപ്തി അറിയിച്ചിരുന്നു. ഇതോടെ വടകരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായ ശൈലജ ടീച്ചറെ പേടിച്ചാണ് യുഡിഎഫ്‌ അതൃപ്തി പ്രകടമാക്കുന്നത് എന്ന ചർച്ചകൾ ശക്തമായി. മാത്രവുമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ടീച്ചറുടെ വൻ ഭൂരിപക്ഷ വിജയവും ഇവരുടെ ഈ അതൃപ്തിക്ക് കാരണമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലെ പ്രയാസം ഷാഫി അടുപ്പക്കാരെ അറിയിച്ചു. എന്നാൽ വ്യക്തിപരമായ ബുദ്ധിമുട്ട് ഉണ്ടെങ്കിലും നേതൃത്വത്തിന്റെ തീരുമാനം അംഗീകരിച്ചേക്കും. അതേസമയം ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമായിരിക്കും പ്രതികരണമെന്ന് ഷാഫി പറമ്പിൽ അറിയിച്ചു.

Share news