KOYILANDY DIARY.COM

The Perfect News Portal

പൊന്നാനി ലോകസഭാ മണ്ഡലം എൽഡിഎഫ്  കൺവെൻഷൻ ശനിയാഴ്‌ച കുറ്റിപ്പുറത്ത്

തിരൂർ: പൊന്നാനി ലോകസഭാ മണ്ഡലം എൽഡിഎഫ്  കൺവെൻഷൻ ശനിയാഴ്‌ച കുറ്റിപ്പുറത്ത് നടക്കും. വൈകിട്ട് 5 ന് കുറ്റിപ്പുറം ഒലിവ് ഓഡിറ്റോറിയം പരിസരത്ത് നടക്കുന്ന കൺവെൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്‌, മന്ത്രിമാരായ എം ബി രാജേഷ്, വി അബ്‌ദുറഹിമാൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ, ഡോ. കെ ടി ജലീൽ എംഎൽഎ, അഡ്വ. പി എം സഫറുള്ള, ഡോ. സി പി കെ ഗുരുക്കൾ, സബാഹ് പുൽപ്പറ്റ, ജോർജ്ജ് അഗസ്‌റ്റിൻ, ഐ ശിഹാബുദ്ധീൻ, ഷാജിൽ ചെറുപാണക്കാടൻ, ജോണി പുല്ലന്താണി, ഒ ഒ ഷംസു, ആർ മെഹജാബ് എന്നിവർ പങ്കെടുക്കും.

Share news