KOYILANDY DIARY.COM

The Perfect News Portal

ഇന്ന് ലോക വന്യജീവി ദിനം

ഇന്ന് ലോക വന്യജീവി ദിനം. വന്യജീവികൾക്കും അവയുടെ ആവാസ വ്യവസ്ഥക്കും പ്രാധാന്യം നൽകി അവയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് നമ്മെ ഓർമിപ്പിക്കുന്ന ദിനമാണ് ലോക വന്യജീവി ദിനം. സകല ജീവജാലങ്ങൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളതെന്നാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭൂമിയുടെ അവകാശികൾ’ എന്ന കഥയുടെ പ്രമേയം. കേരളത്തിൽ മനുഷ്യ- വന്യജീവി സംഘർഷങ്ങൾ നിരന്തരം വാർത്തയിലെത്തുന്ന സമയത്താണ് ഈ വർഷത്തെ വന്യജീവി ദിനാചരണം നടക്കുന്നത്.

ആഗോള വ്യാപകമായി ഒരു മിനിറ്റിൽ 50 ഏക്കർ മഴക്കാടുകൾക്ക് നാശം സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് കണക്കുകൾ. വനം വന്യജീവികളുടെ വാസകേന്ദ്രമായതിനാൽ അവയ്ക്ക് ആവശ്യമായ ആഹാരം, ജലം, സുരക്ഷ, നല്ല കാലാവസ്ഥ, പ്രജനനത്തിനുള്ള സാഹചര്യം എന്നിവയെല്ലാം വനനാശത്തിലൂടെ നഷ്ടമാകുകയാണ്. വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെ സംരക്ഷിക്കുക, സഹജാവബോധവും സംരക്ഷണതാൽപര്യവും ജനങ്ങളിൽ വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ലോക വന്യജീവി ദിനാചരണത്തിന് പിന്നിലുള്ളത്.

 

2013ൽ ഐക്യരാഷ്ട്രസഭയാണ് ലോകവന്യജീവി ദിനാചരണത്തിന് തുടക്കം കുറിച്ചത്. മനുഷ്യർ ഉൾപ്പടെയുള്ള ജീവികളുടെ നിലനിൽപിന് വനവും വന്യജീവികളും ആവശ്യമാണെന്ന ചിന്തയിൽ നിന്നാണ് ഈ ദിനാചരണത്തിന്റെ പിറവി. വന്യജീവി സംരക്ഷണത്തിൽ ഡിജിറ്റൽ ഇന്നവേഷന്റെ സാധ്യതകൾ കണ്ടെത്തുകയെന്നതാണ് ഇത്തവണത്തെ വന്യജീവി ദിനത്തിന്റെ പ്രമേയം.

Advertisements
Share news