KOYILANDY DIARY.COM

The Perfect News Portal

കാത്സ്യം വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

കാത്സ്യം വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായ ഒരു ധാതുവാണ് കാത്സ്യം. മസ്തിഷ്‌കം, എല്ലുകളോട് ചേര്‍ന്നിരിക്കുന്ന പേശികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാത്സ്യം വളരെ ആവശ്യമായ ഘടകമാണ്. ശരീരത്തില്‍ കാത്സ്യത്തിന്റെ അളവ് കുറയുമ്പോള്‍ പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാം. കാത്സ്യത്തിന്റെ പ്രധാന ഉറവിടം നാം കഴിക്കുന്ന ഭക്ഷണത്തിലാണുള്ളത്. എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാത്സ്യം അടങ്ങിയ പത്ത് ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. പാല്‍

ഒരു കപ്പ് പാലില്‍ 300 മൈക്രോഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ഫാറ്റും കുറവാണ്. അതിനാല്‍ കാത്സ്യത്തിന്റെ കുറവിനെ പരിഹരിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും പാല്‍ കുടിക്കുന്നത് നല്ലതാണ്.

Advertisements

 

2. ഇലക്കറികള്‍

പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികളില്‍ നിന്നും ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കും. അതിനാല്‍ ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

3.മത്സ്യം

മത്സ്യങ്ങളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

4.ബദാം

ഒരു കപ്പ് ബദാമില്‍ 385 ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. ഒരു ദിവസം ശരീരത്തിന് ആവശ്യമുള്ള കാത്സ്യത്തിന്റെ മൂന്നില്‍ ഒരുഭാഗത്തോളം വരുമിത്. അതിനാല്‍ പതിവായി ബദാം കഴിക്കുന്നത് കാത്സ്യത്തിന്റെ അഭാവത്തെ തടയാം.

5. ചിയാ സീഡ്‌സ്

ചിയാ വിത്തുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിന് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

6.ബീന്‍സ്

ഫൈബര്‍, പ്രോട്ടീന്‍, കാത്സ്യം തുടങ്ങിയവ ബീന്‍സില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ സോയ ബീന്‍സ്, ഗ്രീന്‍ ബീന്‍സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

7.ഡ്രൈഡ് ഫിഗ്‌സ്

ഡ്രൈഡ് ഫിഗ്‌സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അര കപ്പ് ഡ്രൈഡ് ഫിഗ്‌സില്‍ 120 മൈക്രോഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്.

8.ഓറഞ്ച്

വിറ്റാമിന്‍ സി, കാത്സ്യം തുടങ്ങിയവ അടങ്ങിയതാണ് ഓറഞ്ച്. അതിനാല്‍ ഇവ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

9.ഈന്തപ്പഴം

100 ഗ്രാം ഈന്തപ്പഴത്തില്‍ 64 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്.

10.യോഗര്‍ട്ട്

കൊഴുപ്പ് കുറഞ്ഞ യോഗര്‍ട്ടില്‍ ഉയര്‍ന്ന തോതില്‍ കാത്സ്യം അടങ്ങിയിരിക്കുന്നു.

 

Share news