KOYILANDY DIARY.COM

The Perfect News Portal

വി കെയർ ചേമഞ്ചേരിയുടെ ഈത്തപഴചലഞ്ചിൽ ബ്ലോക്ക് പ്രസിഡണ്ട് പങ്കാളിയായി.
ചേമഞ്ചേരി: കണ്ണൻ കടവ് ക്രസെന്റ് കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന വി കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലുള്ള പാണക്കാട് പൂക്കോയ തങ്ങൾ പാലിയേറ്റീവ് ഹോം കെയർ പദ്ധതിയുടെ സാമ്പത്തിക സമാഹരണത്തിനായി ഈത്തപ്പഴചലഞ്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബാബുരാജ് പങ്കാളിയായി
ചടങ്ങിൽ വീ കെയർ ജനറൽ കൺവീനർ എംപി. മൊയ്‌തീൻ കോയ സ്വാഗതം പറഞ്ഞു
ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ കുമാരി ചൈത്ര വിജയൻബ്ലോക്ക് സെക്രെട്ടറി മുഹമ്മദ് മുഹസിൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാരായ ജീവാനന്ദൻ മാസ്റ്റർ, ബിന്ദു സോമൻ, മെമ്പർ മാരായ
ഷീബ ശ്രീധരൻ, ബിന്ദു മഠത്തിൽ, കെ ടി എം കോയ, ഇ കെ ജൂബീഷ് എന്നിവർ പങ്കെടുത്തു.
കിടപ്പിലായ രോഗികളെ ഹോം കെയർ സേവനം ലഭ്യമാക്കി വരുന്നു. എല്ലാതരം മെഡിക്കൽ ഉപകരങ്ങളും രോഗികൾക്ക് സൗജന്യമായി നൽകുന്നു. പുതുതായി സൈക്യാട്രീ ഹോം കെയർ
സർവീസും, കൗൺസിലിങ്ങും, വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പും നടത്തും.
Share news