KOYILANDY DIARY.COM

The Perfect News Portal

പാല്‍ കുടിക്കേണ്ടത് ഏത് സമയത്താണ് ? രാത്രിയില്‍ പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷമോ?

പാല്‍ കുടിക്കേണ്ടത് ഏത് സമയത്താണ് ? രാത്രിയില്‍ പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷമോ? എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു പാനീയമാണ് പാല്‍. പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഊര്‍ജത്തിന്റെ കലവറയാണ് പാല്‍. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസേന 150 മില്ലി ലീറ്റര്‍ പാലും കുട്ടികളും ഗര്‍ഭിണികളും കുറഞ്ഞത് 250 മില്ലി ലീറ്റര്‍ പാലുമാണ് കുടിക്കേണ്ടത്. പാല്‍ ആരോഗ്യത്തിനും ശരീരത്തിനും നല്ലതാണെങ്കിലും ഏത് സമയത്താണ് പാല്‍ കുടിക്കേണ്ടത് എന്ന സംശയം നമുക്ക് പലര്‍ക്കുമുണ്ട്.

ഉറങ്ങുന്നതിന് മുന്‍പ് ചൂട് പാല്‍ കുടിക്കുന്നത് ഉറക്കക്കുറവ് ഉള്ളവര്‍ക്ക് വളരെ നല്ലതാണ്. കാരണം പാലിലുള്ള ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് നല്ല ഉറക്കത്തിന് സഹായിക്കുന്ന മെലറ്റോണിന്റെ ഉല്‍പാദനത്തെ സഹായിക്കുന്നു. ശാരീരികപ്രവര്‍ത്തനങ്ങളിലോ വ്യായാമങ്ങളിലോ ഏര്‍പ്പെടുന്നവര്‍ക്ക്, കായികാദ്ധ്വാനത്തിന് ശേഷം പാല്‍ കുടിക്കുന്നത് പേശികളുടെ പുനരുദ്ധാരണത്തിനും പുനര്‍നിര്‍മ്മാണത്തിനും ആവശ്യമായ പ്രോട്ടീന്‍ നല്‍കുന്നു.

 

അതേസമയം രാവിലെ പാല്‍ കുടിച്ചാല്‍ ദിവസം മുഴുവനും നീണ്ടുനില്‍ക്കുന്ന ഊര്‍ജം നല്‍കും. രാത്രി വിശ്രമത്തിന് ശേഷം വയറ് ശൂന്യമായതിനാല്‍, പാലില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും ധാതുക്കളും കൂടുതല്‍ കാര്യക്ഷമമായി ആഗിരണം ചെയ്യാന്‍ രാവിലെ തന്നെ പാല്‍ കുടിക്കുന്നത് വഴി സാധിക്കും.

Advertisements

 

കാത്സ്യം എല്ലിനും പല്ലിനും ഉറപ്പ്നല്‍കും. വൈറ്റമിന്‍ ഡി എല്ലുകള്‍ക്ക് ശക്തി നല്‍കുന്നു. വൈറ്റമിന്‍ ഡി കോശങ്ങളുടെ വളര്‍ച്ച നിയന്ത്രിക്കുന്നതില്‍ പ്രധാന ഘടകമാണ്. വിവിധയിനം അമിനോ ആസിഡുകളാല്‍ സമൃദ്ധമാണ് പാല്‍. ഇത് പേശീനിര്‍മാണത്തെ സഹായിക്കുകയും അതുവഴി ശരീരഭാരം ക്രമപ്പെടുത്തുകയും ചെയ്യും.

Share news