KOYILANDY DIARY.COM

The Perfect News Portal

കോരപ്പുഴ ഗവ. ഫിഷറീസ് യു പി സ്കൂളിലേക്കുള്ള വഴി അടക്കാനുള്ള നീക്കം ഉപേക്ഷിക്കുക

കൊയിലാണ്ടി: കോരപ്പുഴ ഗവ. ഫിഷറീസ് യു പി സ്കൂളിലേക്കുള്ള വഴി അടക്കാനുള്ള റയിൽവേ ഉദ്യോഗസ്ഥരുടെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ പ്രധാനധ്യാപിക മിനി സുരേഷ്, സ്കൂൾ പിടിഎയും ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗവും, റെയിൽവെ അമിനിറ്റീസ് മുൻ ചെയർമാനുമായ പി.കെ കൃഷ്ണദാസിന് നിവേദനം നൽകി.

കാലങ്ങളായി പ്രദേശ വാസികളും സ്കൂൾ കുട്ടികളും ഉപയോഗിച്ച് വരുന്ന വഴി തടസ്സപ്പെടുത്തുന്നതിന് മുൻപ് പ്രദേശത്തോട് ചേർന്ന് അണ്ടർ പാസ് സംവിധാനം ഒരുക്കി തരണം എന്ന് സംഘം ആവശ്യപ്പെട്ടു. മുൻഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതീഷ് ചന്ദ്രൻ, ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ്, സ്കൂൾ പിടിഎ പ്രസിഡണ്ട് സി ഗിരീഷ്, ബി.ജെ.പി. വെങ്ങളം ഏരിയ പ്രസിഡണ്ട് പ്രസാദ് വെങ്ങളം, അഭിൻ അശോക്, സി കൃഷ്ണൻ, ടി പി പ്രീജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Share news