പ്രതിഷേധിച്ചതിനല്ല, പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ്; മന്ത്രി എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: വന്യ മൃഗശല്യത്തില്‍ രാഷ്ട്രീയം കാണരുതെന്നും പ്രതിഷേധത്തിനല്ല പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തതെന്നും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. വയനാട്ടില്‍ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ പോകണമെന്നാണ് ആഗ്രഹം. നാളത്തെ സര്‍വകക്ഷി യോഗത്തിന് ശേഷം തീരുമാനിക്കും. ബേലൂര്‍ മഖ്‌ന മിഷന്‍ തുടരുന്നുവെന്നും മന്ത്രി പറഞ്ഞു.
