വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വാച്ചർക്ക് പരിക്ക്

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വാച്ചർക്ക് പരിക്ക്. കുറുവ ദ്വീപിലെ ജീവനക്കാരനെയാണ് കാട്ടാന ആക്രമിച്ചത്. പാക്കം സ്വദേശി പോളിനാണ് പരിക്കേറ്റത്. പോളിനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒൻപതരയോട് കൂടിയാണ് ആനയുടെ ആക്രമണം ഉണ്ടായത്. പാക്കം മേഖലയിൽ നിന്ന് കുറുവദ്വീപിലേക്കുള്ള എൻട്രൻസിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം.
