KOYILANDY DIARY.COM

The Perfect News Portal

വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ ഗാന്ധിസ്മൃതി സായാഹ്നം സംഘടിപ്പിച്ചു

കീഴരിയൂർ: വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ ഗാന്ധിസ്മൃതി സായാഹ്നം സംഘടിപ്പിച്ചു, കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. എം സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. വള്ളത്തോൾ ഗ്രന്ഥാലയം പ്രസിഡൻ്റ് സി.എം വിനോദ് അധ്യക്ഷതവഹിച്ചു. ചടങ്ങിൽ പി. പി സദാനന്ദൻ, സി. കെ ബാലകൃഷ്ണൻ, ഡെലീഷ് ബി. പി. ശ്രീജിത്ത്, ഷൈമ മോൾ, സഫീറ വി. കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഭരണഘടനയുടെ ആമുഖവായന, ഗാന്ധിജിയെ വധിച്ച സന്ദർഭ ചിത്രീകരണം, ഗാന്ധി ക്വിസ് എന്നീ പരിപാടികൾ നടന്നു. ക്വിസ് മത്സരത്തിൽ ധ്യാൻ കിഷൻ എൻ.എൻ, അഷിക അജിത്ത്, ദേവാനന്ദ് പി.എം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.

Share news