തൃപ്പൂണിത്തുറ സ്‌ഫോടനത്തിൽ മരണ സംഖ്യ രണ്ടായി
കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവിൽ പടക്ക സംഭരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ദിവാകരൻ (55) ആണ് മരിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്‌ണു നേരത്തെ മരിച്ചിരുന്നു. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കളമശേരി മെഡിക്കൽ കോളേജിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയമാക്കിയ ദിവാകരൻ വൈകിട്ട് 8 മണിയോടെയാണ് മരിച്ചത്.
കൊല്ലം പാരിപ്പള്ളി സ്വദേശി അനിലിനെയും (49) അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയമാക്കി, മധുസൂദനൻ (60), ആദർശ് (29), ആനന്ദൻ (69) എന്നിവരും ബേൺ ഐ.സിയുവിൽ ചികിത്സയിലാണ്. വിദഗ്‌ദ ഡോക്‌ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സ ലഭ്യമാക്കി വരികയാണെന്ന് കളമശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു.