KOYILANDY DIARY.COM

The Perfect News Portal

വി കെയർ ചേമഞ്ചേരി ‘ഈത്തപ്പഴ ചാലഞ്ച്’ ബ്രോഷർ പ്രകാശനം ചെയ്തു

ചേമഞ്ചേരി: ‘ഈത്തപഴ ചാലഞ്ച്’ ബ്രോഷർ പ്രകാശനം ചെയ്തു. വി കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ നടത്തിവരുന്ന പാണക്കാട് പൂക്കോയ തങ്ങൾ പാലിയേറ്റീവ് ഹോം കെയർ പദ്ധതിയുടെ ധനശേഖരണാർത്ഥം വിശുദ്ധ റംസാനിൽ ‘ഈത്തപഴ ചാലഞ്ച്’ ബ്രോഷർ പ്രകാശനം മുൻ മന്ത്രി പി കെ കെ ബാവ നിർവഹിച്ചു. ഫണ്ട് ഉദ്ഘാടനം കല്ലിൽ ഇമ്പിച്ചി അഹമ്മദ് ഹാജിയിൽ നിന്നും സ്വീകരിച്ചു.
ചടങ്ങിൽ ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ, വികെയർ ചെയർമാൻ റഷീദ് വെ ങ്ങളം, ജനറൽ കൺവീനർ എംപി മൊയ്‌തീൻ കോയ,
കെ കെ മുഹമ്മദ്, കൊളക്കാട് ആലികോയ, ഹിദായത്ത് നാസി പാണക്കാട്,  മൂസ്സ മുക്കാടി കണ്ടി, വി ശരീഫ് മാസ്റ്റർ മദീന, മഹമൂദ് സലിം കാപ്പാട്, വി കെ. റാഫി, സുബൈദ വെങ്ങളം, തൽഹത്ത് ആരിഫ് തസ്‌നി, അഷറഫ്, റഹീന അഷറഫ് എന്നിവർ പങ്കെടുത്തു.
Share news