KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ചൂരൽകാവ് ഭഗവതി ക്ഷേത്രത്തിൽ ചുമർ ചിത്രം സമർപ്പിച്ചു

കൊയിലാണ്ടി: പന്തലായനി ചൂരൽകാവ് ഭഗവതി ക്ഷേത്രത്തിൽ ചുമർ ചിത്രം സമർപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ്റെയും, മലബാർ ദേവസ്വം ബോർഡ് അംഗം കെ. ലോഹ്യയുടെയും സാന്നിദ്ധ്യത്തിൽ ബാലൻ അമ്പാടി ചിത്രം അനാഛാദനം ചെയ്തു. സ്വാമിനി ശിവാനന്ദപുരി മിഴി തുറക്കൽ ചടങ്ങ് നിർവഹിച്ചു.
എൻ. സുബ്രഹ്‌മണ്യൻ, വായനാരി വിനോദ് എന്നിവർ ദീപം തെളിയിച്ചു. സി. പി. ജയേഷ്, വർണ അഭിലാഷ്, ബിന്ദു ഭരതൻ എന്നിവർ ചേർന്നാണ് ചൂരൽക്കാവ് ക്ഷേത്ര ഐതീഹ്യം അലേഖനം ചെയ്‌ത ചുമർ ചിത്രം വരച്ചത്. പാറളത്ത് ഗോപി, ശ്രീരാഗം രാജൻ, സുരേഷ് എന്നിവർ സംസാരിച്ചു.
Share news