ചേമഞ്ചേരി അഭയം സ്‌ക്കൂളിൽ കുട്ടികളുടെ കായികമേള സംഘടിപ്പിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി അഭയം സ്‌പെഷൽ സ്‌ക്കൂൾ കുട്ടികളുടെ കായികമേള നടന്നു. കൊയിലാണ്ടി പോലീസ് സബ് ഇൻസ്പക്ടർ സുമിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. സ്‌ക്കൂൾ ഗ്രൗണ്ടിൽ നടന്ന മേളയിൽ അഭയം പ്രസിഡണ്ട് ഇ. ഗംഗാധരൻ നായർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി. വേണുഗോപാലൻ, പി.ടി.എ. പ്രസിഡണ്ട് എ.പി. അജിത, ക്ലാസ് കമ്മറ്റി ചെയർമാൻ ദാമു കാഞ്ഞിലശ്ശേരി, ജനറൽ സെക്രട്ടറി എം.സി മമ്മദ് കോയ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ കായികമത്സരങ്ങളിൽ വിജയിച്ചവർക്കുളള സമ്മാനങ്ങൾ വിതരണം ചെയ്തു. കായിക പരിശീലന കമ്മറ്റി കൺവീനർ ഇ. ശ്രീധരൻ മാസ്റ്റർ സ്വാഗതവും, പ്രിൻസിപ്പാൾ ശ്രീശ്‌ന എ.സ്. നായർ നന്ദിയും പറഞ്ഞു.
