KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ വാർഡ് 16 പെരുവട്ടൂർ, ഹൃദയതാളം ക്ലസ്റ്റർ രൂപീകരിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ ഹൃദയതാളം ക്ലസ്റ്റർ നിലവിൽ വന്നു. സംസ്ഥാന ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന  ജീവിത ശൈലീരോഗ പ്രതിരോധ നിയന്ത്രണ പദ്ധതിയായ ജീവതാളത്തിന്റെ കൊയിലാണ്ടി നഗരസഭ 16-ാം വാർഡിലെ രണ്ടാമത്തെ ക്ലസ്റ്റർ ‘ഹൃദയതാളം’ വന്നു. നഗരസഭ കൗൺസിലർ ജിഷ പുതിയേടത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രസിഡൻ്റ് ബഷീർ ഇയ്യഞ്ചേരി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഹെൽത്ത്  ഇൻസ്പെക്ടർ രാജേഷ് ക്ലാസ്സിന് നേതൃത്വം നൽകി. JHI രാജീവൻ  പദ്ധതി വിശദീകരണം നടത്തി. ക്ലസ്റ്റർ RP മാരായ വിപിൻ കുമാർ മണക്കാട്ടിൽ ആശംസഅറിയിച്ചു. ക്ലസ്റ്റർ സെക്രട്ടറി സജിനി സ്വാഗതവും റോഷ്‌ന നന്ദിയും പറഞ്ഞു. 

Share news