കുറുവങ്ങാട് പുതിയകാവിൽ ക്ഷേത്രത്തിൽ മോഷണം
കൊയിലാണ്ടി: കുറുവങ്ങാട് പുതിയകാവിൽ ക്ഷേത്രത്തിൽ മോഷണം നടന്നു. 3 ഭണ്ഡാരവും ഓഫീസ് അലമാരയും കുത്തിതുറന്നാണ് മോഷണം നടത്തിയത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വോഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

സി.ഐ എം. വി ബിജു, എസ്.ഐ അനീഷ് വടക്കയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. നഷ്ടപ്പെട്ട മോഷണവസ്തുക്കളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

