വെള്ളറക്കാട് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്: സെക്യൂരിറ്റി കമാൻഡൻ്റ് വെള്ളറക്കാട് സന്ദർശിച്ചു
മൂടാടി – വെള്ളറക്കാട് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. സംഭവത്തിൽ പാലക്കാട് ഡിവിഷൻ സെക്യൂരിറ്റി കമാൻഡൻ്റ് വെള്ളറക്കാട് സന്ദർശിച്ചു. ശനിയാഴ്ച വൈകീട്ടാണ് സന്ദർശനം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച പകൽ സമയത്താണ് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് നടന്നത്. സംഭവത്തിൽ നിരവധി പേരെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. തുടർന്ന് ലോക്കോ പൈലറ്റിൻ്റെ മൊഴിയെടുക്കാൻ പോലീസ് പോയെങ്കിലും അദ്ധേഹം മൊഴികൊടുത്തിരുന്നില്ല. തുടർന്ന് അന്വേഷണം നിലച്ചമട്ടായിരുന്നു.

തുടർന്നാണ് റെയിൽവെ പാലക്കാട് ഡിവിഷൻ ഹെഡ്ഡ് ആയ സെക്യൂരിറ്റി കമാൻഡൻ്റ് നേരിട്ടെത്തി റിപ്പോർട്ട് തേടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതിൻ്റെ ഭാഗമായി പാലക്കാട് നിന്ന് മറ്റ് ഉദ്യോഗസ്ഥർ ഉടൻതന്നെ എത്തുമെന്നാണ് അറിയുന്നത്.

