ഇൻറർനാഷണൽ ആർട് ഫിയസ്റ്റയിൽ പ്രശസ്ത മൗത്ത് ഓർഗനിസ്റ്റ് നൗഷി അലി അതിഥിയായെത്തി
ഇൻറർനാഷണൽ ആർട് ഫിയസ്റ്റയിൽ പ്രശസ്ത മൗത്ത് ഓർഗനിസ്റ്റ് നൗഷി അലി അതിഥിയായെത്തി. ചിത്ര പ്രദർശനത്തോടൊപ്പം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് മധു ബാലൻ്റ ഏകോപനത്തിൽ വരയും വാദനവും എന്ന വ്യത്യസ്ത പരിപാടി സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ ഒരുക്കപ്പെട്ടത്. സി. അശ്വനിദേവ് അധ്യക്ഷത വഹിച്ച സംഗീത പരിപാടിയിൽ തബലയിൽ മധു ബാലനും മെലോഡിക്കയിൽ ബാബു മലയിൽ പിന്നണിയിൽ രസം പകർന്നു.

പ്രശസ്ത ചിത്രകാരൻ ഷിംജിത്ത് കുമാർ ഓടക്കുഴലിൽ ചേർന്നതോടെ സംഗീത നിശ സാഗരമായി. പ്രശ്സ്ത കവിയത്രി ഷനിദ സ്വന്തം കവിതയവതരിപ്പിച്ചു. ഡോ.ഷിജു ആശംസകൾ അറിയിച്ച ചടങ്ങിൽ മകൾ മേധ ദീപ്ത പാട്ടുപാടി പരിപാടിയിൽ ചേർന്നുനിന്നു. ക്യുറേറ്റർ ഡോ. ലാൽ രഞ്ജിത് ഡിസംബർ 26 മുതൽ നടന്നുവരുന്ന ചിത്രപ്രദർശനത്തിൻ്റെ റിവ്യൂ നടത്തി. ചിത്രകാരികളായ മീര, ശ്രീരഞ്ജിനി, ലിയോ, സിന്ധു ലൗവിൻ, ബൈജു കെ. തട്ടിൽ, അനൂപ് എരവണ്ണൂർ, ഷിംഞ്ജിത്ത് കുമാർ, ഷീജ വത്സരാജ്, ഉണ്ണികൃഷ്ണൻ യു എന്നിവർ കാഴ്ചക്കാരുമായി സംവദിച്ചു.

പ്രദർശനത്തിൻ്റെ സംഘാടകർ സന്തോഷ് കെ വി നന്ദി പറഞ്ഞ പരിപാടി കാഴ്ചക്കാർക്ക് വ്യത്യസ്ത അനുഭവമായി മാറി. ഇൻ്റർ നാഷണൽ ആർട് ഫിയസ്റ്റ ഇനി 5 ദിനങ്ങൾ കൂടി. ജനുവരി 31ന് ആർട് ഗെറ്റുഗതറോടെ 37 ദിവസം നീണ്ടു നിൽക്കുന്ന മെഗാ ചിത്രമേളക്ക് തിരശ്ശീല വീഴും. നിരവധി ചിത്രങ്ങൾ വിൽപന നടന്ന പ്രദർശനം അക്ഷരാർത്ഥത്തിൽ പുതിയൊരധ്യായമാണ് കേരളത്തിലെ ചിത്രപ്രദർശനങ്ങളിൽ എഴുതി ചേർത്തപ്പെട്ടത്.
