കൊല്ലം ചൈതന്യ റെസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു
കൊയിലാണ്ടി: കൊല്ലം ചൈതന്യ റെസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. യോഗത്തിൽ എൻ.വി. വത്സൻ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് കുമാർ ശിവേന്ദു, ദേവിയമ്മ മുണ്ടക്കൽ, രാധകുമാർ കൃഷ്ണ, ഉമേഷ് കൊല്ലം, ബിന്ദു കീഴയിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എൻ.വി.വത്സൻ (പ്രസിഡണ്ട്), സന്തോ ഷ് കുമാർ ശിവേന്ദു (വൈ. പ്രസിഡണ്ട്), ഉമേഷ് കൊല്ലം (സെക്രട്ടറി), രാധകുമാർ കൃഷ്ണ (ജോ. സെക്രട്ടറി), ബിന്ദു കീഴയിൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
