KOYILANDY DIARY.COM

The Perfect News Portal

പരേഡ് വാഹനത്തിന്റെ ആര്‍സി ബുക്ക് പരിശോധിക്കേണ്ടത് മന്ത്രിയുടെ ഉത്തരവാദിത്വമല്ല; പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിലെ പരേഡിൻ്റെ വാഹനത്തിന്റെ ആര്‍സി ബുക്ക് പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പരിപാടിക്കെത്തുമ്പോള്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാനാവില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പിടികിട്ടാപ്പുള്ളിയുടെ വണ്ടിയാണെങ്കിലും അതിൽ മന്ത്രിക്കെന്താണ് ഉത്തരവാദിത്വം. 

എല്ലാ കാര്യവും തീരുമാനിക്കുന്നത് ജില്ലാ ഭരണകൂടവും പൊലീസുമാണ്. എല്ലാ നടപടിക്രമങ്ങളും പാലിച്ചു എന്നാണ് കലക്ടറും പൊലീസും അറിയിച്ചത്. വിവാദമായപ്പോൾ കലക്ടറോട് ഇക്കാര്യം സംസാരിച്ചിരുന്നു. മന്ത്രിക്ക് ഇതില്‍ എന്താണ് റോളെന്ന് വാര്‍ത്ത നല്‍കിയവര്‍ ആത്മ പരിശോധന നടത്തണം. ഏത് വാഹനത്തില്‍ കയറിയാലും മന്ത്രിക്ക് എങ്ങനെ ഉത്തരവാദിത്വം ഉണ്ടാകും.

 

ആശയക്കുഴപ്പമുണ്ടാക്കി ചിലരുടെ ചോര കുടിക്കാനുള്ള ലക്ഷ്യമാണിതെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. പൊലീസ് ജീപ്പ് ഇല്ലാത്തതിനാൽ കലക്ടറുടെ അനുമതിയോടെ വാടകക്കെടുത്ത ജീപ്പിലാണ് മന്ത്രി അഭിവാദ്യം സ്വീകരിക്കാൻ സഞ്ചരിച്ചത്. ആ വാഹനം കരാറുകാന്റെതാണെന്നാണ് ആരോപണം.

Advertisements
Share news