തിക്കോടിയിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു
തിക്കോടിയിൽ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. അയനിക്കാട് സ്വദേശി മടത്തിൽമുക്ക് നജീബ് (60) ആണ് മരിച്ചതെന്നറിയുന്നു. തിക്കോടി ടൌണിൽ രാവിലെ 11 മണിയോടുകൂടി സർവ്വീസ് റോഡിൽവെച്ചാണ് അപകടം ഉണ്ടായത്. പയ്യോളി പോലീസും നാട്ടുകാരും ചേർന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
