KOYILANDY DIARY.COM

The Perfect News Portal

കുനോ നാഷണൽ പാർക്കിൽ കുഞ്ഞതിഥികൾ; നമീബിയൻ ചീറ്റ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ കുഞ്ഞതിഥികൾ. നമീബിയൻ ചീറ്റ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ട്വിറ്ററിലൂടെയായിരുന്നു ചീറ്റ കുഞ്ഞുങ്ങൾ പിറന്ന വിവരം അറിയിച്ചത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് നമീബിയൻ ചീറ്റയായ ആശ പ്രസവിച്ചിരുന്നു.

‘കുനോയുടെ പുതിയ കുഞ്ഞുങ്ങൾ! ജ്വാല എന്ന നമീബിയൻ ചീറ്റ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. നമീബിയൻ ചീറ്റ ആഷ തന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് തൊട്ടുപിന്നാലെയാണിത്. രാജ്യത്തുടനീളമുള്ള എല്ലാ വന്യജീവി മുൻനിര പോരാളികൾക്കും വന്യജീവി സ്നേഹികൾക്കും അഭിനന്ദനങ്ങൾ. ഭാരതത്തിലെ വന്യജീവികൾ അഭിവൃദ്ധിപ്പെടട്ടെ’ – ചീറ്റക്കുഞ്ഞുങ്ങളുടെ ചിത്രവും വീഡിയോകളും പങ്കുവച്ചുകൊണ്ട് ഭൂപേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു.

 

ജനുവരി മൂന്നിനായിരുന്നു ആഷ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നത്. മൂന്ന് ചീറ്റക്കുഞ്ഞുങ്ങൾ ആണ് ആഷയ്ക്കും. ഈ കുഞ്ഞുങ്ങളും കഴിഞ്ഞ ദിവസം ജനിച്ച കുഞ്ഞുങ്ങളും പാർക്ക് അധികൃതരുടെ നിരീക്ഷണത്തിലാണ്. 2022 ലാണ് നമീബിയയിൽ നിന്നും കുനോയിലേക്ക് ചീറ്റകളെ എത്തിച്ചത്. കേന്ദ്രസർക്കാരിന്റെ പ്രൊജക്ട് ചീറ്റ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്. നമീബിയയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമായിരുന്നു ചീറ്റകളെ എത്തിച്ചത്.

Advertisements
Share news