KOYILANDY DIARY.COM

The Perfect News Portal

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

കൊയിലാണ്ടി: അഞ്ഞൂറ്-ആയിരം നോട്ട് അസാധുവാക്കി സാധാരണജനത്തെ ദുരിതത്തിലാഴ്ത്തിയ കേന്ദ്രനയത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച നടന്ന കരിദിനാചരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ പ്രകടനം നടത്തി.  ഡി.സി.സി. സെക്രട്ടറി രാജേഷ് കീഴരിയൂര്‍, ബ്ലോക്ക് പ്രസിഡന്റ് വി.വി. സുധാകരന്‍, പി. രത്‌നവല്ലി , അഡ്വ. എം. സതീഷ്‌കുമാര്‍, പി.കെ. ശങ്കരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചെങ്ങോട്ട്കാവ് : ചെങ്ങോട്ട്കാവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധപ്രകടനത്തിന് പ്രസിഡന്റ് പി.കെ. ശങ്കരന്‍, സി. ഗോപിനാഥ്, വി.പി. പ്രമോദ്, കെ.വി. രാഘവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Share news

Leave a Reply

Your email address will not be published. Required fields are marked *