അധ്യാപകർ വിദ്യാർത്ഥികളെ മർദ്ദിക്കുന്നതായി പരാതി. തിരുവങ്ങൂർ സ്കൂളിലേക്ക് എസ് എഫ് ഐ മാർച്ച് നടത്തി
തിരുവങ്ങൂർ: അധ്യാപകർ വിദ്യാർത്ഥികളെ മർദ്ദിക്കുന്നതായി പരാതി : തിരുവങ്ങൂർ സ്കൂളിലേക്ക് എസ് എഫ് ഐ പ്രതിഷേധ മാർച്ച്. വദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച തിരുവങ്ങൂർ സ്കൂളിലെ അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യം ഉന്നയിച്ച് എസ് എഫ് ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.

അധ്യാപകരുടെ ഭാഗത്ത് നിന്ന് ഇതേ അനുഭവം നിരന്തരമായി ഉണ്ടാകുന്നുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു. ഇതിൽ പരാതി നൽകിയ വിദ്യാർത്ഥികളെ വീട്ടിൽ ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാറുണ്ട്. ഇത് ചോദ്യം ചെയ്യുമ്പോൾ ധിക്കാരപരമായ സമീപമാനമാണ് ചില അധ്യാപകരും സംഘവും സ്വീകരിക്കുന്നതെന്നും എസ് എഫ് ഐ ഉന്നയിച്ചു.
സ്കൂളിലെ മലയാളം അധ്യാപകനായ സുബൈറി നെതിരെയാണ് വിദ്യാർത്ഥി പരാതി നൽകിയിട്ടുള്ളത്. സ്കൂളിലെ രമേശൻ, സുബൈർ തുടങ്ങിയ അധ്യാപകർക്കെതിരെ മുൻപും പരാതികൾ ഉയർന്നിട്ടുണ്ട്. പ്രധാന അധ്യാപികക്ക് ലഭിച്ച പരാതികളിൽ തന്നെ അടിച്ചതിൽ എനിക്ക് പരാതി ഇല്ല എന്ന് വിദ്യാർത്ഥികളിൽനിന്ന് സമ്മർദം ചെലുത്തി എഴുതി വാങ്ങി സ്കൂൾ അധികൃതർ നടപടി എടുക്കാതിരിക്കുകയാണ് ചെയ്യുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിന് വിരുദ്ധമായാണ് ഇവിടെ അധ്യാപകർ പ്രവർത്തിക്കുന്നതെന്നും എസ് എഫ് ഐ പറഞ്ഞു. DYFI ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ് ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് നവ്തേജ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അർച്ചന ഏരിയ വൈസ് പ്രസിഡന്റ് അഭിനവ് എന്നിവർ സംസാരിച്ചു. SFI ഏരിയ സെക്രട്ടറി ഫർഹാൻ സ്വാഗതം പറഞ്ഞു.
