“സ്നേഹഭവന”ത്തിന് വലിയാട്ടിൽ ബാലകൃഷണൻ്റെ കൈത്താങ്ങായി മൂന്നര സെൻ്റ് ഭൂമി
കൊയിലാണ്ടി: “സ്നേഹഭവനത്തിന്” വലിയാട്ടിൽ ബാലകൃഷണൻ്റെ കൈത്താങ്ങായി മൂന്നര സെൻ്റ് ഭൂമി.. രേഖകൾ നിർമ്മാണ കമ്മിറ്റിക്ക് കൈമാറി. പിതാവിൻ്റെ കാഴ്ച നഷ്ടപെട്ട് ജീവിതയാത്രയിൽ പകച്ചുപോയ കൂട്ടുകാരിയുടെ കുടുംബത്തെ സഹായിക്കാനാണ് പന്തലായനി ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ കുട്ടികളും അധ്യാപകരും നാട്ടുകാരുടെ സഹകരണത്തോടെ കൈകോർത്തത്.

“സ്നേഹഭവന”ത്തിനായി ജീവകാരുണ്യ പ്രവർത്തകനായ വലിയാട്ടിൽ ബാലകൃഷണനാണ് സൗജന്യമായി ലക്ഷങ്ങൾ വിലമതിക്കുന്ന മൂന്നര സെൻ്റ് ഭൂമിയുടെ രേഖകൾ കൈമാറിയത്. മുചുകുന്നിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ രേഖകൾ എറ്റുവാങ്ങി. PTA പ്രസിഡൻ്റും നിർമ്മാണ കമ്മറ്റി ചെയർമാനുമായ ബിജു പി.എം അധ്യക്ഷനായി.

പ്രിൻസിപ്പലും നിർമ്മാണ കമ്മറ്റി ജനറൽ കൺവീനറുമായ എ.പി പ്രബീദ് മാസ്റ്റർ ഹെഡ് മാസ്റ്റർ ഗീത എം.കെ, MPTA പ്രസിഡൻ്റ് ജെസി സദാനന്ദൻ, പികെ രഘുനാഥ്, എൻ. എം പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ ലത കെ.പി സ്വാഗതം പറഞ്ഞു.
