വിമാനത്തിലെ ടോയ്‌ലെറ്റിന്റെ ഡോർ ലോക്ക് തകരാറായി; യാത്രക്കാരാൻ അകത്ത് കുടുങ്ങിയത് ഒരു മണിക്കൂറോളം
മുംബൈ: വിമാനത്തിലെ ടോയ്‌ലെറ്റിന്റെ ഡോർ ലോക്ക് തകരാറായതോടെ യാത്രക്കാരാൻ അകത്ത് കുടുങ്ങിയത് ഒരു മണിക്കൂറോളം. സ്പൈസ്ജെറ്റിന്റെ മുംബൈ-ബംഗളൂരു വിമാനത്തിലാണ് സംഭവം. ബംഗളൂരുവിൽ നിന്നും വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് ഇയാൾ ടോയ്ലെറ്റിൽ പോയത്.

മുംബൈയിൽ വിമാനം ലാൻഡ് ചെയ്‌തതിന് ശേഷം സാങ്കേതിക വിദഗ്‌ധർ എത്തിയാണ് യാത്രക്കാരനെ പുറത്തെത്തിച്ചത്. അതുവരെ യാത്രക്കാരാൻ ടോയിലെറ്റിൽ കുടുങ്ങി. സംഭവത്തിൽ യാത്രക്കാരനോട് ക്ഷമ ചോദിച്ച് സ്പൈസ്ജെറ്റ് രംഗത്തെത്തി. യാത്രക്കിടെ യാത്രക്കാരന് സാധ്യമായ സഹായമെല്ലാം നൽകിയിരുന്നുവെന്ന് വിമാനകമ്പനി അറിയിച്ചു.




