തെരുവ് കച്ചവടത്തിനെതിരെ പ്രത്യക്ഷസമരവുമായി കെ എം എ
കൊയിലാണ്ടി: തെരുവ് കച്ചവടത്തിനെതിരെ പ്രത്യക്ഷസമരവുമായി കെഎംഎ രംഗത്ത്. കൊയിലാണ്ടിയിൽ അനധികൃത തെരുവ് കച്ചവടം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ അനധികൃത തെരുവ് കച്ചവടത്തെ ഒഴിപ്പിക്കുന്ന സമരവുമായി രംഗത്തിറങ്ങിയത്.

രണ്ട് ദിവസങ്ങളിലായി എട്ടോളം കച്ചവടം എടുത്തുമാറ്റിച്ചു. വരും ദിവസങ്ങളിലും ഇത് തുടരുമെന്നു കെ എം എ പ്രസിഡണ്ട് കെ കെ നിയാസ് പറഞ്ഞു. ഒഴിപ്പിക്കലിന് കെ കെ നിയാസ്, കെ ഗോപാലകൃഷ്ണൻ, പി വി മുസ്തഫ സൈൻ തങ്ങൾ, പി പി ഉസ്മാൻ, പി നൗഷാദ്, ബാബു സുകന്യ. യൂ.കെ അസീസ് എന്നിവർ നേതൃത്വം നൽകി.
