ലോകബാലാവകാശദിനം: നവംബര്‍ 18 മുതല്‍ 20 വരെ
 
        കോഴിക്കോട്: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും, അവകാശ നിഷേധ സംഭവങ്ങളും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ലോകബാലാവകാശദിനം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 18 മുതല്‍ 20 വരെ ആചരിക്കുന്നു. മുലപ്പാല്‍ കുഞ്ഞിന്റെ ജന്മാവകാശം എന്നതാണ് ഈ വര്‍ഷത്തെ ബാലാവകാശദിന സന്ദേശം. കൂടാതെ ബാലാവകാശ സംരക്ഷണം മുതിര്‍ന്നവരുടെ ഉത്തരവാദിത്തം എന്ന പ്രഖ്യാപനവും നടത്തും. 18ന് 11 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബാലാവകാശ സംരക്ഷണത്തില്‍ പങ്കാളികളാകുമെന്ന് പ്രതിജ്ഞയെടുക്കും .


 
                        

 
                 
                