KOYILANDY DIARY.COM

The Perfect News Portal

പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി സാന്ത്വന സന്ദേശ ബൈക്ക് റാലി സംഘടിപ്പിച്ചു

കീഴരിയൂ‍ര്‍: പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ സാന്ത്വന സന്ദേശ ബൈക്ക് റാലി സംഘടിപ്പിച്ചു. കൊയിലാണ്ടി സബ് ഇൻസ്പെക്ടർ ദിലീഫ് മഠത്തിൽ റാലി ഫ്ലാഗ്ഓഫ് ചെയ്തു. കൈൻഡ് ചെയർമാൻ കെ. പ്രഭാകര കുറുപ്പ്  അധ്യക്ഷനായി. പാലിയേറ്റീവ് കെയർദിന പ്രതിജ്ഞക്ക് സ്വപ്ന തേമ്പൊയിൽ നേതൃത്വം നൽകി. കീഴരിയൂർ സെന്ററിൽ നടന്ന സമാപന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല  ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.സുനിത ബാബു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം.സുരേഷ്, ഇ എം മനോജ്, ഗോപാലൻ കുറ്റിഒഴത്തിൽ, കൈൻഡ് രക്ഷാധികാരികളായ ഇടത്തിൽ ശിവൻ, കേളോത്ത് മമ്മു എന്നിവർ സംസാരിച്ചു. കൈൻഡ് ജനറൽ സെക്രട്ടറി കെ. അബ്ദുറഹ്‌മാൻ സ്വാഗതവും ട്രഷറർ ഷാനിദ് ചങ്ങരോത്ത് നന്ദിയും പറഞ്ഞു.
സമാപന പരിപാടിയില്‍ കിപ് മേപ്പയ്യൂർ ഏരിയാ ചെയർമാൻ സുധാകരൻ പുതുക്കുളങ്ങര പാലിയേറ്റീവ് കെയർദിന സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.എം രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ സവിത നിരത്തിന്റെ മീത്തൽ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ അനീഷ് യു.കെ, നൗഷാദ്‌ കുന്നുമ്മൽ,എം. ജറീഷ്, ടി.എ സലാം, രജിത കടവത്ത് വളപ്പിൽ എന്നിവർ സംസാരിച്ചു. ബൈക്ക് റാലിക്ക് റിയാസ് പുതിയടത്ത്, അർജുൻ ഇടത്തിൽ, സഈദ്.ടി, സുലോചന, മുബീന നെല്ലിയുള്ളതിൽ എന്നിവർ നേതൃത്വം നൽകി.
Share news