KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടുമഹോത്സവത്തിന് കൊടിയേറി.

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടുമഹോത്സവത്തിന് കൊടിയേറി. നൂറു കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ രാത്രി നടന്ന കൊടിയേറ്റത്തിന് തന്ത്രി കക്കാടില്ലത്ത്  പുരുഷോത്തമൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് വിയ്യൂർ അഞ്ജലി നൃത്ത വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ തിരുവാതിരക്കളി അരങ്ങേറി.
  • 16ന് ചൊവ്വാഴ്ച നീലാംബരി ഓർക്കസ്ട്ര വിയ്യൂർ അവതരിപ്പിക്കുന്ന ഗാനമേള,
  • 17ന് നെല്ല്യാടി ശ്രീരാഗം ആർട്സ് കൊയിലാണ്ടി അവതരിപ്പിക്കുന്ന വിൽ കലാമേള ചിലപ്പതികാരം,
  • 18ന് മാങ്കുറിശ്ശി മണികണ്ഠൻ, സദനം അനൂപ് എന്നിവരുടെ ഇരട്ടത്തായമ്പക, യംഗ് വോയ്സ് പന്തലായനി വതരിപ്പിക്കുന്ന കരോക്ക ഗാനമേള,
  • 19ന് ഗ്രാൻ്റ് മെഗാ നൈറ്റ്, 20ന് കാലത്ത് ഓട്ടൻതുള്ളൽ, വൈകീട്ട് പൊതുജന വിയ്യൂരപ്പൻ കാഴ്ചവരവ്, നാമജപ ഘോഷയാത്ര, ഊര് ചുറ്റൽ,
  • 21ന് വൈകീട്ട് കുട വരവ്, നിവേദ്യം വരവ്, പള്ളിവേട്ട, പാണ്ടിമേളത്തോടെയുള്ള മടക്ക എഴുന്നള്ളിപ്പ്,
  • 22ന് കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും. തുടർന്ന് സമൂഹസദ്യ നടക്കും.
Share news