പൂക്കാട് കുഞ്ഞിക്കുളങ്ങര തെരു മഹാഗണപതി ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവം
കൊയിലാണ്ടി: ചേമഞ്ചേരിയിൽ പൂക്കാട് കുഞ്ഞിക്കുളങ്ങര തെരു മഹാഗണപതി ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി. 5 ദിവസങ്ങളിലായി നടക്കുന്ന മഹോത്സവത്തിൻ്റെ കൊടിയേറ്റത്തിന് മേൽശാന്തി അരിയാക്കിൽ പെരികമന ദാമോദരൻ എമ്പ്രാതിരി മുഖ്യകാർമികത്വം വഹിച്ചു. വ്രത പരിപാലികരായ ഒ.കെ.മോഹനൻ, പി.പി.രാമചന്ദ്രൻ, ഊരാളന്മാരായ കാഞ്ഞിരക്കണ്ടി ദേവദാസൻ, പൈങ്ങാടൻ ശിവൻ എന്നിവർ നേതൃത്വം നൽകി.

തുടർന്ന് ക്ഷേത്രത്തിൻ്റെയും ജനപഥത്തിൻ്റെയും ക്ഷേമ ഐശ്വര്യത്തിനായി കൂട്ടപ്രദക്ഷിണ പ്രാർത്ഥന, പ്രാദേശിക ഗുരുവരർക്ക് സമാദരണം, ശിവദാസ് ചേമഞ്ചേരിയുടെ നേതൃത്വത്തിൽ കലൈകോവിൽ പൂക്കാട് അവതരിപ്പിച്ച നാദപഞ്ചകം എന്നിവ നടന്നു.
