നൈട്രോ സെപാം ലഹരി ഗുളികകൾ കടത്തിയ കേസിൽ രണ്ടുപേർക്ക് തടവും പിഴയും വിധിച്ചു

കൊയിലാണ്ടി : നൈട്രോ സെപാം ലഹരി ഗുളികകൾ കടത്തിയ കേസിൽ രണ്ടുപേർക്ക് തടവും പിഴയും വിധിച്ചു. മനുഷ്യൻ്റെ ആരോഗ്യത്തിന് ഹാനികരമായ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട നൈട്രോ സെപാം ഗുളികകൾ വിൽപ്പനക്കായി കടത്തികൊണ്ടുവന്ന കേസിലാണ് രണ്ടുപേർക്ക് തടവും ശിക്ഷയും വിധിച്ചത്. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ എടക്കുളം മാളിയേക്കൽ വീട്ടിൽ മുർഷിദ് (28), വെസ്റ്റ്ഹിൽ വസന്ത് നിവാസിൽ നിമേഷ് (27) തുടങ്ങിയവരെയാണ് വടകര എൻ ഡി പിഎസ് കോടതി 6 മാസം തടവിനും, 10,000 രൂപ പിഴയടയ്ക്കാനും വിധിച്ചത്.
2017 ലാണ് കേസിനാസ്പദമായ സംഭവം. 480 ഓളം ഗുളികകളാണ് എക്സൈസ് ഇൻസ്പെപെക്ടർ പി. സജിത്ത് കുമാറും പാർട്ടിയും ഇവരിൽ നിന്ന് പിടികൂടിയത്. അസി.എക്സൈസ് ഇൻപ്പെക്ടർ മനോഹരൻ, കെ.സി. കരുണൻ, മനോഹരൻ, അജയ്കുമാർ, സിഇഒ വിപിൻ, എക്സൈസ് ഇൻസ്റ്റിടർ മധുസൂദനൻ, ടി ഷൈജു തുടങ്ങിയവരാണ് കേസന്വേഷിച്ച് പ്രതികളെ കണ്ടെത്തിയത്. കൊയിലാണ്ടി നഗരത്തിൽ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ഇവർ പ്രതികളാണെന്ന് എക്സൈസ് ഓഫീസർ അറിയിച്ചു.

