KOYILANDY DIARY.COM

The Perfect News Portal

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൽ എം ടി വാസുദേവൻ നായർ പറഞ്ഞത്‌ അധികാരത്തെപ്പറ്റി എന്നും അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന നിലപാട്‌

കൊച്ചി: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൽ എം ടി വാസുദേവൻ നായർ പറഞ്ഞത്‌ അധികാരത്തെപ്പറ്റി എന്നും അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന നിലപാട്‌. ഇരുപത്‌ വർഷം മുമ്പ്‌ എഴുതിയ ലേഖനത്തിലെ അതേവരികളാണ്‌ തെല്ലും വ്യത്യാസമില്ലാതെ എം ടി  ചൊവ്വാഴ്‌ച്ച ആവർത്തിച്ചത്‌. തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘തെരഞ്ഞെടുത്ത ലേഖനങ്ങൾ’ എന്ന എം.ടിയുടെ പുസ്തകത്തിൽ ഈ ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നതിന്‌ 13 വർഷം മുമ്പ്‌ എംടി എഴുതിയ ലേഖനത്തിലെ വരികളാണ്‌ ‘മുഖ്യമന്ത്രിക്കെതിരെ എം ടി വാസുദേവൻ നായർ ആഞ്ഞടിച്ചു’ എന്ന നുണയാക്കി മാധ്യമങ്ങൾ വാരി വിതറുന്നത്‌.

എം ടി പലപ്പോഴായി എഴുതിയ ലേഖനങ്ങളാണ്‌ ‘തെരഞ്ഞെടുത്ത ലേഖനങ്ങൾ’ എന്ന പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. ചരിത്രപരമായ ഒരാവശ്യം എന്ന തലക്കെട്ടിലാണ്‌ ഈ ലേഖനം. എം എൻ കാരശ്ശേരിയാണ്‌ പുസ്‌തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നത്‌.  സന്ദർഭത്തിന്റെ ആവശ്യം അനുസരിച്ച്‌ ആവശ്യമായ നാലുവരികളാണ്‌ തുടക്കത്തിലും അവസാനവുമായി ലേഖനത്തിന്റെ ഉള്ളടക്കത്തോട്‌ പ്രസംഗത്തിൽ എം ടി കൂട്ടിച്ചേർത്തത്‌. ‘‘ഈ സാഹിത്യോത്സവത്തിന്‍റെ ആദ്യ വര്‍ഷം ഞാന്‍ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വര്‍ഷമാണെന്ന് അറിയുന്നു. സന്തോഷം. ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു’ എന്നു പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. അവസാനിച്ചപ്പോൾ ‘ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന് പ്രത്യാശിച്ചുകൊണ്ട് എന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു’ എന്ന വരിയും ഉൾപ്പെടുത്തി.

 

എംടി പിണറായി വിജയനെ ആക്രമിക്കാൻ തയ്യാറാക്കിയ പ്രസംഗവുമായി വന്നു എന്ന മാധ്യമ പ്രചരണം തീർത്തും അസംബന്ധമെന്ന്‌ വ്യക്തമാകുകയാണ്‌.

Advertisements

ലേഖനത്തിന്റെ പൂർണരൂപം ചുവടെ:

Share news