KOYILANDY DIARY.COM

The Perfect News Portal

ഇന്നലെകൾ വിസ്‌മരിക്കപ്പെടുന്നുവെന്നത്‌ വളരെ വിഷമകരമായ കാര്യം; എ വിജയരാഘവൻ

മലപ്പുറം: നമ്മുടെ ഇന്നലെകൾ വിസ്‌മരിക്കപ്പെടുന്നുവെന്നത്‌ വളരെ വിഷമകരമായ കാര്യമാണെന്ന് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. പ്രാദേശിക ചരിത്രങ്ങൾ ചരിത്രരചനാ സാങ്കേതങ്ങളിലെ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണെന്ന്‌ അദ്ദേഹം പറഞ്ഞു. മലപ്പുറത്തിന്റെ ചരിത്രത്തിലേക്ക്‌ പുതിയൊരു ഈടുവയ്‌പാണ്‌ ദേശാഭിമാനി സമ്മാനിച്ചത്‌. 

ഗൃഹാതുരതയെ കാത്തുസൂക്ഷിക്കുക എന്നത്‌ ഒരു മനുഷ്യന്റെ ഏറ്റവും വലിയ അവകാശമാണ്‌. ആ നിലയിൽ മലപ്പുറത്തിന്റെ ചരിത്രത്തെ എത്രകാലം കഴിഞ്ഞാലും കാത്തുസൂക്ഷിക്കാനുള്ള സത്യസന്ധതയെയാണ്‌ ദേശാഭിമാനി കേരള ജനതയ്‌ക്ക്‌ സംഭാവന ചെയ്യുന്നത്‌. കേരളത്തിലെ പൊരുതുന്ന മനുഷ്യന്റെ ഊർജസ്വലമായ പോരാട്ടവീര്യത്തിന്റെ അഗ്രഗാമിയാണ്‌ ദേശാഭിമാനിയെന്നും വിജയരാഘവൻ പറഞ്ഞു.

Share news