KOYILANDY DIARY.COM

The Perfect News Portal

കെ എച്ച് എസ് ടി യു ജില്ലാ സമ്മേളനം 13നു പേരാമ്പ്രയിൽ

പേരാമ്പ്ര: കെ എച്ച് എസ് ടി യു 23-ാംമത് ജില്ലാ സമ്മേളനം 13ന് പേരാമ്പ്രയിൽ നടക്കുമെന്ന് സംഘാടകർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ശനിയാഴ്ച കാലത്ത് 9ന് പേരാമ്പ്ര ദയ ഓഡിറ്റോറിയത്തിൽവെച്ച് നടക്കുന്ന സമ്മേളനം മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ ടി മുഹമ്മദ്‌ ബഷീർ എംപി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആർ കെ ഷാഫി പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും.

കേരളത്തിലെ ഹയർസെക്കണ്ടറി വിദ്യാഭ്യാസ മേഖലയുടെ വളർച്ചക്ക് ധൈഷണികമായ ദിശാബോധം നൽകി സക്രിയമായ ഇടപെടലുകളിലൂടെ കൗമാര വിദ്യാഭ്യാസത്തെ മികവുറ്റ ഒന്നാക്കി മാറ്റുന്നതിൽ നീണ്ട 22 വർഷം നേതൃപരമായ പങ്ക് വഹിച്ച അധ്യാപക കൂട്ടായ്മയാണ് കേരള ഹയർ സെക്കണ്ടറി ടീച്ചേർസ് യൂണിയൻ.

കോഴിക്കോട് ഡി സി സി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ മുഖ്യാതിഥിയാവും, വിദ്യാഭ്യാസ സമ്മേളനം മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ജനറൽ സെക്രെട്ടറി ടി ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്യും പ്രമേയ ചർച്ച പ്രശസ്ത നാടക കലാകാരൻ മുഹമ്മദ്‌ പേരാമ്പ്ര ഉദ്ഘാടനം ചെയ്യും.

Advertisements

വിവിധ സെഷനുകളിൽ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിദ്യാഭ്യാസ പ്രവർത്തകർ ചർച്ചക്ക് നേതൃത്വം നൽകും സർവീസിൽ നിന്ന് വിരമിക്കുന്ന സി ടി പി ഉണ്ണിമൊയ്തീൻകുട്ടി, സലാം കല്ലായ, പി എ അബ്ദുൽ ഗഫൂർ, കെ കെ അബൂബക്കർ തുടങ്ങിയ നേതാക്കൾക്ക് യാത്രയയപ്പ് നൽകും, പ്രകടനത്തോടുകൂടി സമ്മേളനം സമാപിക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ എസ് പി കുഞ്ഞമ്മദ് ജനറൽ കൺവീനർ ആർ കെ ഷാഫി, വർക്കിങ് ചെയർമാൻ പി സി സിറാജ്, ട്രഷറർ ശാമിൽ കെ എം എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു,

Share news