കൊയിലാണ്ടിയിൽ ഹോട്ടലിൽ വീണ്ടും റെയ്ഡ്. കൊല്ലം ചിറയ്ക്ക് സമീപമുള്ള ഫോർ ഒ ക്ലോക്കിൽ നിന്ന് നിരവധി പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

കൊയിലാണ്ടിയിൽ ഹോട്ടലിൽ വീണ്ടും റെയ്ഡ്. കൊല്ലം ചിറയ്ക്ക് സമീപമുള്ള ഫോർ ഒ ക്ലോക്കിൽ (4 0 Clock) നിന്ന് നിരവധി പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. പഴകിയ കോഴി ഇറച്ചി വേവിച്ചതും, മസാല തേച്ചതും കൂടുതൽ അളവിലാണ് കണ്ടെത്തിയത്. കൂടാതെ പൊറോട്ട, ഇറച്ചി കറികൾ, മസാല മിശ്രിതങ്ങൾ, മറ്റ് ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പൊരിച്ചതും മസാല ചേർത്തതുമായ കോഴി ഇറച്ചി പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് കൊയിലാണ്ടിയിൽ കാലത്തുമുതൽ നടന്ന പരിശോധനയുട ഭാഗമായാണ് ഇവിടെ ഉച്ച സമയത്ത് റെയ്ഡ് നടന്നത്.

ഇന്നലെ രാത്രി അടച്ച ഹോട്ടലിൽ ബാക്കി വന്ന ഭക്ഷ്യ വിഭവങ്ങൾ ഇന്ന് ഉച്ചക്ക് മുമ്പ് ഹോട്ടൽ തുറന്ന് തീൻമേശയിൽ എത്തിക്കാൻ തയ്യാറാക്കി നിർത്തിയനിലയിലാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സ്ഥാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ന് രാവിലെ നടന്ന റയ്ഡിൽ ഗാമ കിച്ചൻ, ലാമാസ് കിച്ചൻ, പെട്രാസ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു.


പരിശോധനയിൽ നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി കെ സതീഷ് കുമാർ, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപൻ മരുതേരി, കെ റിഷാദ് പബ്ലിക് ഇൻസ്പെക്ടർമാരായ ജമീഷ് പി, ലിജോയ് എൽ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി അറിയിച്ചു.

