KOYILANDY DIARY.COM

The Perfect News Portal

രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റ് സ്വാഭാവിക നടപടി

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടിമാത്രമാണെന്ന് സിപിഐ എം സംസഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ആരേയും അനുവദിക്കില്ല. നടപടി വരുമ്പോൾ അത് നേരിടാൻ കോൺഗ്രസുകാർക്ക് ആർജ്ജവം വേണമെന്നും തളിപറമ്പിൽ രക്തസാക്ഷി ധീരജിന്റെ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത് എം വി ഗോവിന്ദൻ പറഞ്ഞു. 

രാഹുലിനെ ഹീറോയാക്കിയത് മാധ്യമങ്ങളാണ്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ ജാമ്യം കിട്ടില്ല. കേസ് അതിന്റെതായ രീതിയിൽ മുന്നോട്ട് പോകും. അക്രമത്തിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി. പദവിക്ക് അനുസരിച്ചല്ല പ്രതിപക്ഷ നേതാവ് പ്രവർത്തിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Share news