KOYILANDY DIARY.COM

The Perfect News Portal

മോഡിയുടെ ഏതു ഗ്യാരന്റിയെയും കേരളം പ്രതിരോധിക്കും: സി. സത്യചന്ദ്രൻ

കൊയിലാണ്ടി: സി.എച്ച്. ഹരിദാസിനെ അനുസ്മരിച്ചു. മോഡിയുടെ ഏതു ഗ്യാരണ്ടിയെയും കേരളം പ്രതിരോധിക്കുമെന്ന് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എൻ.സി.പി. സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ പറഞ്ഞു. കേരളത്തിലെ എൽ.ഡി.എഫ്. സർക്കാർ ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന രാജ്യത്തെ പ്രമുഖ ഇടതുപക്ഷ ജനാധിപത്യ പുരോഗമന ശക്തിയാണെന്നും ഈ സർക്കാർ അധികാരത്തിൽ വന്നതും തുടരുന്നതും അനിഷേധ്യമായ ജനപിന്തുണയോടെയാണെന്നും അദ്ധേഹം പറഞ്ഞു.
മോഡിയുടെ ഏത് ഗ്യാരന്റിയെയും പ്രതിരോധിക്കാനുള്ള കരുത്തും ജനപിന്തുണയും എൽ.ഡി.എഫ്. സർക്കാറിനും സർക്കാറിനെ പിന്തുണക്കുന്ന ജനങ്ങൾക്കുമുണ്ടെന്നും സി. സത്യചന്ദ്രൻ പറഞ്ഞു. എ.സി. ഷൺമുഖദാസ് പഠന കേന്ദ്രം സംഘടിപ്പിച്ച സി.എച്ച്. ഹരിദാസ് അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.സി. ഷൺമുഖദാസ് പഠന കേന്ദ്രം കൊയിലാണ്ടി പ്രസിഡണ്ട് ചേനോത്ത് ഭാസ്ക്കരൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു.
ചടങ്ങിൽ എൻ.എസ്.ടി.എ. സംസ്ഥാന പ്രസിഡണ്ട് കെ.കെ. ശ്രീഷു മാസ്റ്റർ, ആവിണേരി ശങ്കരൻ, ഒ. രാഘവൻ, എം.എ. ഗംഗാധരൻ, പി.വി. സജിത്ത്, പത്താലത്ത് ബാലൻ, കെ.കെ. രായണൻ, പി.എം.ബി. നടേരി, ടി.എം. ശശിധരൻ, പി. പുഷ്പജൻ തുടങ്ങിയവർ സംസാരിച്ചു.
Share news