മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് കാണാതായ പീടികവളപ്പിൽ റസാഖിൻ്റെ മൃതദേഹം കണ്ടെത്തി

നന്തി – കടലൂരിൽ മത്സ്യബന്ധനത്തിനിടെ ശക്തമായ കാറ്റിലും മഴയിലും തോണി മറിഞ്ഞ് കാണാതായ പീടികവളപ്പിൽ റസാഖിൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകീട്ട് 6.30 ഓടെയാണ് സംഭവസ്ഥലത്തിനടുത്തുനിന്ന് റസാഖിൻ്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ്, ഫയർഫോഴ്സ്, നേവി, കോസ്റ്റ്ഗാർഡും ചേർന്ന് നാട്ടുകാരുടെയും മത്സ്യതൊഴിലാളികളുടെയും സഹായത്തോട തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം തീരത്ത്നിന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് രണ്ടുപേർ കടലിൽ അകപ്പെട്ടത്. ഒരാൾ നീന്തി രക്ഷപ്പെടുകയായിരുന്നു.

മൃതദേഹം അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചശേഷം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. റാബിയയാണ് റസാഖിൻ്റെ ഭാര്യ. മക്കൾ: മുഹമ്മദ് മുക്താർ, മുഹമ്മമദ് ഷാഫി, ഉമേയർ, റുഷൈദ്.

