ഹലോ ഇംഗ്ലീഷ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി > പ്രൈമറി സ്‌കൂളുകളുടെ ഇംഗ്ലീഷ് നിലവാരം വിർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സർവ്വ ശിക്ഷ അഭിയാൻ സംഘടിപ്പിക്കുന്ന ഹലോ ഇംഗ്ലീഷ് പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എം. എൽ. എ. കെ. ദാസൻ നിർവ്വഹിച്ചു. കോതമംഗലം ജി. എൽ. പി. സ്‌കൂളിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു. അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാധ സി., പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സബീഷ് എ. എം, എ. ഇ. ഒ. ജവഹർ മനോഹർ, ജില്ലാ പ്രോജക്ട് ഓഫീസർ എം. ജയകൃഷ്ണൻ, കോതമംഗലം ക്ലസ്റ്റർ എച്ച്. എം. ഇന്ദിര, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ: കെ. എസ്. വാസുദേവൻ സ്വാഗതവും, പന്തലായനി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എം. ജി. ബൽരാജ് നന്ദിയും പറഞ്ഞു.
