KOYILANDY DIARY.COM

The Perfect News Portal

മോഷ്ടിച്ച സ്വർണ്ണ വള കൊണ്ട് കാക്ക തെങ്ങിൻ മണ്ടയിൽ കൂടു കെട്ടി

ചേമഞ്ചേരി: മോഷ്ടിച്ച സ്വർണ്ണ വളകൊണ്ട് കാക്ക തെങ്ങിൻ മണ്ടയിൽ കൂടു കെട്ടി. കാപ്പാട് കണ്ണൻ കടവിലാണ് സംഭവം. പരീക്കണ്ടി പറമ്പിൽ ഫാത്തിമ ഹൈഫയാണ് കാക്ക മോഷ്ടിച്ച സ്വർണ്ണവളയുടെ ഉടമ. ബന്ധുവീട്ടിൽ കല്ല്യാണത്തിന് പോയി തിരിച്ച് വന്ന് 6 വയസ്സുള്ള മകൾ താൻ അണിഞ്ഞ ഒരോ പവൻ വീതം വരുന്ന വളയും മാലയും അഴിച്ചു കടലാസിൽ പൊതിഞ്ഞ് വേസ്റ്റ് ബക്കറ്റിന്റെ അടപ്പിന്റെ മുകളിൽ വെച്ച് ഉമ്മയോട് എടുക്കുവാൻ പറഞ്ഞ് കുട്ടി കളിക്കുവാൻ പോയതാണ് സംഭവം.
എന്നാൽ സ്വർണ്ണവളയും ചെയിനും ഉമ്മയോട് എടുത്തു വെക്കാൻ മറന്നു. 10 ദിവസം കഴിഞ്ഞു മറ്റൊരുവിവാഹത്തിന് പോകുന്നതിന് വേണ്ടി ആഭരണം അണിയാൻ തിരഞ്ഞപ്പോയാണ് സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി അറിയുന്നത്. തുടർന്ന് വീട് മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മകൾ പറഞ്ഞതനുസരിച്ച് കടലാസിന്റെ പൊതി അന്വേഷിച്ച് അടിച്ച് വാരി കൊണ്ടിടാറുള്ള വെയ്സ്റ്റ് കൂട്ടത്തിൽ നിന്ന് ഒരു പവന്റെ സ്വർണ്ണ മാല ലഭിച്ചു. ബാക്കി മുഴുവൻ സ്ഥലത്തും അരിച്ചു പെറുക്കിയങ്കിലും വള ലഭിച്ചില്ല.
ബന്ധു കൂടിയായ അയൽവാസിയുടെ ശ്രദ്ധയിൽ പഴയ പ്ലാസ്റ്റിക്ക് വള കൊത്തിയെടുത്ത് ഒരു കാക്ക തൊട്ടടുത്ത തെങ്ങിന്റെ മണ്ടയിലേക്ക് പോകുന്നത് കണ്ടത് ഓർമ്മിച്ചു പറഞ്ഞു. ചിലപ്പോൾ സ്വർണ്ണ വളയും മൂപ്പർ തന്നെ കൊണ്ടുപോയതാകും എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ തെങ്ങിന്റെ മണ്ടയിൽ കയറി പരിശോധിച്ചപ്പോയാണ് സ്വർണ്ണവള കൊണ്ട് കാക്ക കൂട് കെട്ടി ആഡംമ്പര ജീവിതം നയിക്കുന്നതായി കണ്ടെത്തിയത്.
ഇത് കണ്ടു ചിരിയും അൽഭുതവും വീട്ടുകാരിലും നാട്ടുകാരിലും ഉളവാക്കി. കോഴിക്കോട് കോയൻകോ ബസാർ ഹൽദി റെഡി മെയ്ഡ് ഷോപ്പ് ഉടമയും കാപ്പാട് കണ്ണൻ കടവ് പരീക്കണ്ടി പറമ്പിൽ നസീറിന്റെയും ഷരീഫയുടെയും മകളാണ് ഫാത്തിമ ഹൈഫ.
Share news