ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് 81 പേർക്ക് ധനസഹായം നൽകി; ഡോ. ആർ ബിന്ദു

തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് 81 പേർക്ക് ധനസഹായം നൽകിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാൻസ്ജെൻഡർ വ്യക്തികൾക്കുള്ള ധനസഹായത്തിന് ലഭ്യമായ നടപ്പു സാമ്പത്തിക വർഷത്തെ അപേക്ഷകളിൽ അർഹരായവർക്കെല്ലാം ധനസഹായം കൊടുത്തുതീർത്തതായി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

ട്രാൻസ് വുമൺ വിഭാഗത്തിൽ 51 പേർക്കും ട്രാൻസ് മാൻ വിഭാഗത്തിൽ 30 പേർക്കുമായി ആകെ 81 ട്രാൻസ്ജെൻഡർ വ്യക്തികൾക്കാണ് സഹായം നൽകിയത്. ആകെ എൺപത്തിയെട്ട് ലക്ഷത്തി അറുപത്തി ആറായിരത്തി ഇരുന്നൂറ്റി അമ്പത്തിയാറ് (88,66,256/-) രൂപ ഇങ്ങനെ നൽകി . പാർശ്വവത്‌കൃതരായ ജനവിഭാഗമെന്ന നിലയ്ക്ക് ട്രാന്‍സ്ജെന്റര്‍ സമൂഹത്തിന്റെ ഉന്നമനം ഉറപ്പാക്കാനുള്ള ശ്രമങ്ങളിൽ പൂർണ്ണശ്രദ്ധയോടെ ഈ സർക്കാരുണ്ടാകും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

