KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിലിൻ്റെ അധ്യക്ഷതയിൽ കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷീല എം ധനകാര്യ വിശകലനവും, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്ധ്യാ ഷിബു കരട് പദ്ധതി വിശദീകരണവും നടത്തി.

പഞ്ചായത്ത് ആസൂത്രണം സമിതി ഉപാധ്യക്ഷൻ ടി പി മുരളീധരൻ മാസ്റ്റർ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ അബ്ദുൽ ഹാരിസ്, അതുല്യ ബൈജു തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി അനിൽകുമാർ സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി മോഹനൻ സി വി നന്ദിയും പറഞ്ഞു.

Share news